അമയപ്ര : ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെയും ഉടുമ്പന്നൂർ വെറ്ററിനറി ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ കാലിവളർത്തൽ ബോധവൽക്കരണ ക്ളാസ് നടത്തി. ഡോ. ഡാലി.സി.ഡേവിഡ് ക്ളാസ് നയിച്ചു. യോഗത്തിൽ മികച്ച ക്ഷീര കർഷകനെ സംഘം പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ കാഷ് അവാർഡ് നൽകി ആദരിച്ചു. സെക്രട്ടറി സാജു കുര്യാക്കോസ് നന്ദി പറഞ്ഞു.