കാഞ്ഞാർ : കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദേവീ പ്രാധാന്യമായി നടത്തുന്ന പൂമൂടൽ ചടങ്ങ് തൃക്കാർത്തിക ദിവസമായ നാളെ വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം നടക്കും. രാവിലെ മുതൽ ക്ഷേത്രം മേൽശാന്തി കെ.എം മഹേഷിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഭക്തർക്ക് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ദർശനം അനുവദിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.