ചെറുതോണി:പൈനാവ് അമ്പത്തിയാറ് കോളനി മണിയാറൻകുടി റോഡ് പൂർണമായും തകർന്നു . യാത്ര യോഗ്യമല്ലാത്ത ഈ റോഡിലൂടെ ഫ്രണ്ട് ഗിയർ സംവിധാനമുള്ള ജീപ്പുകൾക്ക് മാത്രമാണ് കടന്നു പോകാൻ സാധിക്കുകയുള്ളൂ. 60 വർഷത്തോളമായി പെരുങ്കാല ഉൾപ്പെടുന്ന ഈ മേഖലയിൽ ആളുകൾ കുടിയേറിയിട്ട്. അതിനുമുമ്പ് മുതലേ ആദിവാസി വിഭാഗത്തിൽ പെട്ട ആളുകൾ ഇവിടെ താമസിച്ചു വന്നിരുന്നു. കാലമിത്രയായിട്ടും യാത്ര യോഗ്യമായ ഒരു റോഡ് ഇല്ല എന്നത് നാട്ടുകാർക്ക് ഏറെ ദുരിതം നൽകുന്നത്. പൈനാവിൽ നിന്നും 56 കോളനി വഴി പെരുങ്കാലയിലെത്തി മണിയാറൻ കുടിയിലേക്ക് കടന്നു പോകുന്ന പ്രധാന പാതയാണിത്. മണിയാറൻകുടി ടിവി സെന്റിലേക്ക് ആണ് ഈ റോഡ് ചെന്ന് ചേരുന്നത്. നിരവധി കുടുംബങ്ങളാണ് ഈ റോഡ് കടന്നു പോകുന്ന ഭാഗത്ത് താമസിക്കുന്നത്.