ചെറുതോണി. ബി എം എസ് ജില്ലാ സമ്മേളത്തിന് ഇന്ന് തുടക്കം ചെറുതോണി ബി എം എസ് ഓഫീസിൽ രാവിലെ 9.30 ന് നടക്കുന്ന പതാക ഉയർത്തലോടു കൂടി സമ്മേളനത്തിന് തുടക്കമാകും. ജില്ലാ പ്രസിഡന്റ് വി എൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ എസ് എസ് വിഭാഗ് കാര്യവാഹ് അനിൽ ബാബു മുഖ്യപ്രഭാഷണം നടത്തും.കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് മാത്രമാണ് സമ്മേളനപരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാമേഖലാ കമ്മറ്റികളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറിമാരും, ബി എം എസിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന യൂണിയനുകളുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ വീടുകൾ നിർമ്മിച്ചു നൽകുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക്‌കോവിഡ് ധനസഹായം എന്ന നിലയിൽ 10000 രൂപ വീതം നൽകുക, ടൂറിസംമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക,മോട്ടോർ തൊഴിലാളികളെയും വ്യവസായത്തെയും സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് സർക്കാർ നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.
ഉച്ചയ്ക്ക്‌ശേഷം നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ രഘുരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സി ജിഗോപകുമാർ , പശ്ചിമ ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി സി വി രാജേഷ് എന്നിവർ പ്രസംഗിക്കും.
ബി എം എസ് ജില്ലാ ഉപാദ്ധ്യക്ഷൻ എൻ ബി ശശിധരൻ സ്വാഗതവും, ജില്ലാജോയിന്റ് സെക്രട്ടറി എ പി സഞ്ചു നന്ദിയും പറയും