ഇടുക്കി: കേരള നവോത്ഥാന മുന്നണി രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി, വനിതാ ശിശു കമ്മിറ്റി, യൂത്ത് ഫ്രണ്ടിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. മനോജ് സി. നായർസംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് മുണ്ടക്കയം ദിനേശൻ ഡോ. അച്ചൻ കുഞ്ഞ്, രാജേഷ് തങ്കപ്പൻ എന്നിവർ പങ്കെടുത്തു.
ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റായി പി.പി.അനിൽ കുമാറിനെയും, സെക്രട്ടറിയായി . കെ. എ. സോണി എന്നിവരെയും ജില്ലാ വനിതാ കമ്മിറ്റിയുടെ പ്രസിഡന്റായി എ.പ്രിയയെയും സെക്രട്ടറി യായി സിജി രാജേഷിനേയും യൂത്ത് ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റായി .ആൽബിൻ സണ്ണിയെയും സെക്രട്ടറിയായി അനൂപ് ആന്റണി യെയും തിരഞ്ഞെടുത്തു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരള നവോത്ഥാന മുന്നണി യു ഡി എഫിനെ പിന്തുണക്കാൻ തീരുമാനിച്ചു.