മൂന്നാർ: തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി മൂന്നാറിൽ സെക്ട്രൽ ഓഫീസർമാർക്കായുള്ള പരിശീലന ക്ലാസ് നടത്തി.അടിമാലി, ദേവികുളം ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർ സിബി തോമസ് കെ പരിശീലന ക്ലാസ് നയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെങ്ങനെ പോളിംഗ് സുഗമമാക്കാമെന്ന കാര്യത്തിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും ദേവികുളം ബിഡിഒയുമായ ഗിരിജ എൻ കെയും പരിശീലന ക്ലാസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.