നെടുങ്കണ്ടം: പാമ്പാടും പാറ, വണ്ടന്മേട് , നെടുങ്കണ്ടം ജില്ലാ ഡിവിഷൻ എൻ. ഡി. എ കൺവെൻഷൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് സി.ഡി സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടി സ്വാഗതം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി,ജനറൽ സെക്രട്ടറി സി സന്തോഷ് കുമാർ,നാഷണൽ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, മദ്ധ്യമേഖല സെക്രട്ടറി ജെ ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഷാജി നെല്ലിപ്പറമ്പിൽ, കെ കുമാർ,ബി ഡി ജെ എസ് നിയോജകമണ്ഡലം പ്രസിഡന്റ് അജികുമാർ മുട്ടുകാട്,
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പി അനിൽകുമാർ,മണ്ഡലം സെക്രട്ടറി അനീഷ് ചന്ദ്രൻ,മണ്ഡലം ട്രെഷറർ നെവിൻ മുരളി,ജില്ലാ ഡിവിഷൻ നെടുംകണ്ടം സ്ഥാനാർഥി കെ ആർ സുനിൽ കുമാർ, പാമ്പാടുംപാറ സ്ഥാനാർഥി ജോണികുട്ടി ജെ ഒഴുകയിൽ,രാജകുമാരി ഡിവിഷൻ സ്ഥാനാർഥി ജയ്‌മോൾ ഫൽഗുണൻ, വിവിധ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി കൾ എന്നിവർ പങ്കെടുത്തു