കട്ടപ്പന: പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാമഗ്രികൾ ഒരുക്കുന്ന തിരക്കിലാണ് നഗരസഭയിലെ ജീവനക്കാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ വിവിധ വകുപ്പുകളിലെ 50ൽപ്പരം ജീവനക്കാർ ഫോമുകൾ അടക്കമുള്ള സാമഗ്രികൾ തയാറാക്കുന്ന ജോലികളിലാണ്. നാമനിർദേശ പത്രികകൾ ലഭിച്ചതുമുതൽ പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചുതുടങ്ങിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ 34 വാർഡുകളിലെയും ബൂത്തുകൾ ക്രമീകരിച്ചു. നോഡൽ ഓഫീസർ ആറ്റ്‌ലി പിജോണിനാണ് ഏകോപന ചുമതല. സ്ഥാനാർത്ഥികളുടെ ചിഹ്‌നം പതിച്ച ടെൻഡെഡ് വാലറ്റ് പേപ്പറുകൾ, പേപ്പർ വാലറ്റ് പേപ്പറുകൾ, പ്രിസൈഡിംഗ് ഓഫീസർ സീൽ എന്നിവ ഒഴികെയുള്ള മറ്റു സാധനങ്ങൾ സുരക്ഷിതമായി പായ്ക്ക് ചെയ്യുകയാണിപ്പോൾ. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇവയെല്ലാം അതാത് ബൂത്തുകളിൽ എത്തിക്കും.