തൊടുപുഴ: റോഡരികിൽ പാർക്കു ചെയ്തിരുന്ന സ്‌കൂട്ടർ പട്ടാപ്പകൽ മോഷണം പോയി. കോലാനി വെങ്ങല്ലൂർ ബൈപ്പാസിൽ മണക്കാട് ജംഗ്ഷനു സമീപം സർവീസ് സ്റ്റേഷനു സമീപം പാർക്കു ചെയ്തിരുന്ന വടക്കുംമുറി പാറടിയിൽ ജെസ്ബിൻ ജോർജിന്റെ വെള്ള സ്‌കൂട്ടർ ആണ് ഇന്നലെ രാവിലെ 11.15 ഓടെ മോഷണം പോയത്. ഇവിടെ സർവീസ് സ്‌റ്റേഷനിൽ കൊടുത്തിരുന്ന കാറിന്റെ സർവീസ് പൂർത്തിയായോ എന്ന് അന്വേഷിക്കാൻ സ്‌കൂട്ടറിലെത്തിയ ജെസ്ബിൻ വാഹനം റോഡരികിൽ വച്ചിട്ട് സർവീസ് സ്‌റ്റേഷനിലേക്ക് പോയ സമയത്താണ് സ്‌കൂട്ടർ കാണാതായത്. സമീപത്ത് തന്നെയായതിനാൽ താക്കോലും ഹെൽമറ്റും വാഹനത്തിൽ തന്നെ വച്ചിട്ടാണ് സർവീസ് സ്‌റ്റേഷനിലേക്ക് പോയത്. തൊടുപുഴ പൊലീസിൽ പരാതി നൽകി.