കുടയത്തൂർ :യു .ഡി .എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ ചെണ്ടമേളവുമായി സ്ഥാനാർഥി .കുടയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ യി .ഡി .എഫ് സ്ഥാനാർഥി ഉഷ വിജയനാണ് തന്റെ തെരെഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ടയുമായി കൺവെൻഷനെത്തി മേളം ഒരുക്കിയത് .പഞ്ചായത്തു മെമ്പറായിരുന്ന ഉഷ ശിങ്കാരിമേളം ട്രൂപ്പിലെ അംഗമാണ് .കെ .പി .സി .സി .പ്രെസിഡന്റും നേതാക്കളും മേളം ആസ്വദിച്ചു .