ചെറുതോണി:എൻ. ഡി. എ സ്ഥാനാർഥി സംഗമവും നേതൃ യോഗവും തോപ്രാംകുടിയിൽ നടന്നു . നേതൃ സംഗമം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ ഉദ്ഘടനം ചെയ്തു . പൈനാവ് , മുരിക്കാശേരി , രാജാക്കാട് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് നേതൃ സംഗമം നടന്നത് . ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് വി എസ് രതീഷ് അദ്ധ്യക്ഷനായിരുന്നു .ബി ജെ പി ദേശിയ സമിതി അംഗം ശ്രീനഗരി രാജൻ , ബി ഡി ജെ എസ് സംസ്ഥാന സെകട്ടറി പി രാജൻ , ബി ജെ പി ജില്ലാ പ്രസിഡന്റ് കെ .എസ് അജി , ജില്ലാ സെകട്ടറി ഷാജി നെല്ലിപ്പറമ്പിൽ , ട്രഷറർ ടി എം സരേഷ് പി കെ ശശി , സിജു ചുക്കുറുമ്പിൽ തുടങ്ങിയവർപ്രസംഗിച്ചു.