bms


ചെറുതോണി: തോട്ടം തൊഴിലാളികൾ മരിച്ചാൽ മറവ് ചെയ്യുന്നതിന് പോലും ഭൂമിയില്ലാത്ത അനാഥത്വം പരിഹരിക്കാൻ മുഴുവൻ തോട്ടം തൊഴിലാളികൾക്കും സർക്കാർ ഒരേക്കറിൽ കുറയാതെ ഭൂമി നൽകി വീട് വച്ച് നൽകണമെന്ന് ബി. പം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാജീവൻ ആവശ്യപ്പെട്ടു.ചെറുതോണി ബി എം എസ് ഓഫീസിൽ നടന്ന ബി എം എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടുക്കിയിലെ ജനങ്ങളുടെ യാത്രാ ദുരിതവും മറ്റും കണക്കിലെടുത്ത് മെഡിക്കൽ കോളേജ് എന്നതിനേക്കാൾ പരിഗണന നകേണ്ടത് പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയുള്ളത് നവീകരിക്കുകയും സൗകര്യങ്ങൾ ഏർപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇടുക്കിയിലെ ജനങ്ങൾക്ക് മികച്ചതും സൗജന്യവുമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . ജില്ലാ പ്രസിഡന്റ് വി എൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ ബി ശശിധരൻ സ്വാഗതം പറഞ്ഞു..കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മേളന പരിപാടി നടത്തിയത്. ജില്ലയിലെ എല്ലാ മേഖലാ കമ്മറ്റികളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറിമാരും, ബി എം എസിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന യൂണിയനുകളുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
ഉച്ചയ്ക്ക് ശേഷം നടന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ രഘുരാജ് ഉദ്ഘാടനം ചെയ്തു. പശ്ചിമ ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി സി വി രാജേഷ് സംഘടനാ പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റായി കെ ജയനെയും സെക്രട്ടറിയായി എസ് ജി മഹേഷിനെയും ട്രഷററായി എ പി സഞ്ജു എന്നിവരടങ്ങുന്ന ഭരണ.സമിതിയെ തിരഞ്ഞെടുത്തു.