കുമളി:വ്യാജ പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടക്കവെ മറ്റൊരു വ്യാജ പ്രൊഫൈൽകൂടി കണ്ടെത്തി. മുൻ
അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരിലാണ് ഹാക്കർമാർ മറ്റൊരു വ്യാജ പ്രൊഫൈൽ കൂടി നിർമ്മിച്ച് പലരിൽനിന്നും പണം സ്വരൂപിക്കാൻ ശ്രമിച്ചത്. അഴുത ബ്ലോക്ക് മുൻ പഞ്ചായത്ത് അംഗവും മാദ്ധ്യമ പ്രവർത്തകനുമായ കെ എ അബ്ദുൽ റസാഖിന്റെ പേരിലാണ് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ചിലർ വഞ്ചിക്കപ്പെട്ടതായും പറയുന്നു.
സംഭവത്തിൽ അബ്ദുൽ റസാക്ക് കഴിഞ്ഞ 18ന് ഇടുക്കി ജില്ലാ പൊലീസ് ചീഫ്, സൈബർ സെൽ, കുമളി സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർക്ക് പരാതി നൽകിരുന്നു.
പണം ആവശ്യപ്പെട്ടതായി മെസഞ്ചറിൽ സന്ദേശം വന്നതിനെ തുടർന്ന് നിരവധി സുഹൃത്തുക്കൾ അബ്ദുൽ റസാഖിനെ നേരിട്ട് വിളിക്കുകയായിരുന്നു. വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ വ്യക്തിയുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് തെളിവുകളും പരാതിക്കൊപ്പം പൊലീസിൽ ഹാജരാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം, നടക്കവെയാണ് തന്റെ പേരിൽ മറ്റൊരു പ്രൊഫൈലിലൂടെ കൂടി പ്രചരിക്കുന്നതായി കാണിച്ച് കൂടുതൽ തെളിവുകൾ അബ്ദുൽറസാഖ് പൊലീസിന് നൽകിയത്.