പട്ടയംകവല (13)

എൽ.ഡി.എഫ് സിറ്റിംഗ് വാർഡായ ഇവിടെ നിലവിലെ കൗൺസിലറായ കെ.കെ. റഷീദിന്റെ ഭാര്യ ഷിജി റഷീദാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം സ്വതന്ത്രയായ ഷിജിയുടെ കന്നി മത്സരമാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി ബീന ഷെല്ലിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കന്നിയങ്കത്തിനിറങ്ങുന്ന ബീനയുടെ ഭർത്താവ് ചെമ്പരത്തിയിൽ ഷെല്ലി അഗസ്റ്റിനാണ്. വീട്ടമ്മയായ എസ്. ആതിരയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മധുകുമാറിന്റെ ഭാര്യയായ ആതിര രണ്ടാംവട്ടമാണ് മത്സരിക്കുന്നത്.


മുതലക്കോടം (14)
യു.ഡി.എഫ് സിറ്റിംഗ് വാർഡായ ഇവിടെ നിലവിലെ കൗൺസിലർ സി.കെ ജാഫറിെന്റ ഭാര്യ ഷഹന ജാഫറിനെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. 2012 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ഷഹന കൗൺസിലറായിരുന്നു. ആദ്യമായി മത്സരിക്കുന്ന അഭിഭാഷകയായ അഡ്വ. പി.എസ്. ഷബ്‌നമോളെയാണ് എൽ.ഡി.എഫ് വാർഡ് തിരിച്ചുപിടിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. തൊടുപുഴ ബാറിലെ അഭിഭാഷകയാണ്.

ഉണ്ടപ്ലാവ് (15)

യു.ഡി.എഫ് സിറ്റിംഗ് വാർഡ് നിലനിറുത്താൻ കന്നി മത്സരത്തിനിറങ്ങുന്ന വീട്ടമ്മയായ റസിയ കാസിമിനെയാണ് യു.ഡി.എഫ് നിറുത്തിയിരിക്കുന്നത്. യു.എം. കാസിമാണ് ഭർത്താവ്. കുടുംബശ്രീ പ്രവർത്തകയായ ഷാനാസ് നിസാറിനെയാണ് എൽ.ഡി.എഫ് മത്സരിപ്പിക്കുന്നത്. ബികോം ബിരുദധാരിയായ ഷാനാസിന്റെ ആദ്യ മത്സരമാണ്. ഓട്ടോഡ്രൈവറായ നിസാറാണ് ഭർത്താവ്.