ചെറുതോണി: വികസനത്തിൽ ഒന്നാമത് നിന്നിരുന്ന കേരളത്തെ കഴിഞ്ഞ അച്ചു വർഷം കൊണ്ട് കട്ടുമുടിക്കുന്ന നിലപാടാണ് എൽ. ഡി. എഫ് സർക്കാർ നടപ്പിലാക്കിയതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തോപ്രാംകുടിയിൽ നടന്ന യു ഡി എഫ് വാത്തികുടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം കള്ളക്കടത്തു കാരുടെ താവളമായി മാറിയിരിക്കുകയാണ് . കഴിഞ്ഞ യു ഡി എഫ് സർക്കാർ കർഷകർക്കായി കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളെല്ലാം അട്ടിമറിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ജനങ്ങൾ ഇന്ന് ഏറ്റവും അധികം വെറുക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭരണമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കർഷകർക്ക് വലിയ പ്രാദാന്യമാണ് കോൺഗ്രസ് നൽകിയിരുന്നത് ഇപ്പോൾ കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്നത്. കർഷകരെ വെറുക്കുന്ന സർക്കാരാണ് ബി ജെ പി സർക്കാരെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. തോപ്രാംകുടി പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ യു ഡി എഫ് മണ്ഡലം ചെയർമാൻ വിനോദ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ ഡീൻ കുര്യാക്കോസ് എം. പി , കെ പി സി സി ജനറൽ സെകട്ടറി റോയി കെ പൗലോസ്, യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ, കേരള കോൺഗ്രസ് സംസഥാന ജനറൽ സെകട്ടറി നോബിൾ ജോസഫ് ,കെ പി സി സി എസ്സിക്യൂട്ടീവ് അംഗം എ പി ഉസ്മാൻ, കെ പി സിസി സെകട്ടറി എം എൻ ഗോപി , ഡി സിസി സെകട്ടറിമാരായ ജെയ്‌സൺ കെ ആന്റണി, അഡ്വ കെ ബി സെൽവം, യു ഡി എഫ് മണ്ഡലം കൺവീനർ വി എ ഉലഹന്നാൻ, ഡി സി സി അംഗങ്ങളായ ജിനേഷ് കുഴിക്കാട്ട് ജോസഫ് എം ബ്രയിൽ തുടങ്ങിയവർ പങ്കെടുത്തു.