umman1


ചെറുതോണി: കോൺഗ്രസ് പ്രധാനമന്ത്രിമാർ ആദ്യം ചിന്തിച്ചത് കർഷകരെ കുറിച്ചാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കർഷകന്റെ അധ്വാനം കൊണ്ടാണ് രാജ്യം നിലനിൽക്കുന്നതെന്നും, ബി.ജെ.പി സർക്കാർ കർഷകരെ ദ്രോഹിക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു. യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൈനാവ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ ചെയർമാൻ കെ.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം പി, എഐസിസി അംഗം ഇ എം അഗസ്തി, റോയി കെ പൗലോസ്, വിനയ വർദ്ധൻ ഘോഷ്, എ പി ഉസ്മാൻ, എംടി അർജുനൻ, തുടങ്ങിയവർ പ്രസംഗിച്ചു.