തുടങ്ങനാട്: യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി തുടങ്ങനാട് മേഖലാ തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകന്നേരം 4 ന് തുടങ്ങനാട് ബാങ്ക് ഹാളിൽ നടത്തും.യോഗം പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.യുഡിഎഫ് നേതാക്കളായ, ജാഫർഖാൻ മുഹമ്മദ്,എം.എസ് മുഹമ്മദ് എന്നിവർ പങ്കെടുക്കും.
മുട്ടം മേഖലാ തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകന്നേരം 5 ന് മുട്ടം വ്യാപാർ ഭവൻ ഹാളിൽ നടത്തും.യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ കെ.എം.എ ഷുക്കൂർ, അഡ്വ .ജോസി ജേക്കബ് എന്നിവർ പങ്കെടുക്കും.