മൂന്നാർ: കൊവിഡ് ബാധിച്ച് മൂന്നാറിൽ യുവാവ് മരിച്ചു. ടാറ്റാ ടീയുടെ കീഴിൽ നല്ല തണ്ണിയിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി ഫാക്ടറി ജോലിക്കാരനായ എം. ശക്തിവേലാണ് (40) മരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ശക്തിവേൽ കഴിഞ്ഞ 21 മുതൽ ജോലിക്ക് എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി പനി ബാധിച്ചിരുന്നു. ഇന്നലെ രാവിലെ രണ്ടിന് കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ബന്ധുക്കൾ ടാറ്റാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് മണിയോടെ മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റുള്ളവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചുള്ള മൂന്നാർ മേഖലയിലെ ആദ്യ മരണമാണിത്. മൃതദേഹം മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിച്ചു. ഭാര്യ: സുനിത. മക്കൾ: അനീഷ്, എബി, ഡെനീഷ്.