ഇടുക്കി : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ജില്ലാതല പരിപാടി തൊടുപുഴയിൽ വൈകിട്ട് നാലിന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ. ഉദ്ഘാടനം ചെയ്യും. തുടർന്ന് റെഡ് റിബൺ ക്യാമ്പയിൻ, എച്ച്‌.ഐ.വി ദിന സന്ദേശ പ്രചരണ റാലി എന്നിവ നടത്തും. അടിമാലിയിലെ എയ്ഡ്സ് ദിനാചരണ പരിപാടികൾ ഇടുക്കി ജില്ലാ സബ് ജഡ്ജ് ദിനേശ് എം. പിള്ള ഉദ്ഘാടനം ചെയ്യും. മിഷൻ സിസ്റ്റേഴ്സിന്റെ സഹായത്തോടെ ആർഷഭാരത് സുരക്ഷാപദ്ധതിയുടെ ഗുണഭോക്താക്കൾക്ക്, സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും, എച്ച്‌.ഐ.വി ബോധവൽക്കരണ പരിപാടികളും ഉണ്ടാകും. ജില്ലയിലെ എച്ച്‌.ഐ.വി പരിശോധന കേന്ദ്രങ്ങളായ കട്ടപ്പന, അടിമാലി, നെടുങ്കണ്ടം, ഉപ്പുതറ, തൊടുപുഴ, വണ്ടിപ്പെരിയാർ, പീരുമേട്, പൈനാവ് എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ വിവിധ ബോധവത്കരണ പരിപാടികളും നടക്കും. തൊടുപുഴയിൽ എയ്ഡ്സ് രോഗികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ദീപം തെളിയിക്കൽ നടത്തിയിട്ടുണ്ട്.