ഇടുക്കി: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ പക്കൽ നിന്ന് 16 ഡിവിഷനുകളിലേക്കായി 87850 ബാലറ്റുകളാണ് അതത് റിട്ടേണിംഗ് ഓഫീസർമാർ കൈപ്പറ്റിയത്. എട്ടു ബ്ലോക്കുകളിലെ 1384 പോളിംഗ് സ്റ്റേഷനുകളിലേക്കായി 56800 പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ, 23750 ടെണ്ടേഡ് ബാലറ്റ് പേപ്പറുകൾ, 7350 ഇവിഎം ബാലറ്റ് പേപ്പറുകൾ, എന്നിങ്ങനെ 87850 ബാലറ്റ് പേപ്പറുകളാണ് വിതരണം ചെയ്തത്.