തൊടുപുഴ: കാഞ്ഞിരമറ്റം ത്ലായിക്കാട്ട് പരേതനായ സേവ്യറിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. ചുങ്കക്കുന്നു ഇല്ലിമൂട്ടിൽ കുടുംബാംഗം. മക്കൾ: മേരി (ആസ്‌ട്രേലിയ), ചിന്നമ്മ (ഉളിക്കൽ), ജോസ് (റിട്ട. താലൂക്ക് സപ്ലൈ ആഫീസർ), വക്കച്ചൻ (മുംബെയ് ), വിൻസെന്റ് (പന്നൂർ), പരേതരായ ചാക്കോച്ചൻ (കരിമണ്ണൂർ), ഫ്രാൻസിസ് (ചാലാശ്ശേരി). മരുമക്കൾ: മാത്യു കുടിലിൽ അതിരമ്പുഴ (ആസ്‌ട്രേലിയ), മാനുവൽ മാതാളിക്കുന്നേൽ (ഇരിട്ടി), ലാലി തേങ്ങാപ്പാറയിൽ മാനന്തവാടി (താലൂക്ക് സപ്ലൈ ആഫീസ്, തൊടുപുഴ), ജെസി പുളിക്കൽ മാനന്തവാടി (മുംബെയ് ), റോസിലി ഇലഞ്ഞിക്കുന്നേൽ (കുറവിലങ്ങാട്), മേരി തേക്കുംകാട്ടിൽ (വാഴക്കുളം), മേരി തയ്യിൽ (തൊടുപുഴ). സംസ്കാരം ഇന്ന് രാവിലെ 10.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.