ബി.ടി.എം സ്‌കൂൾ വാർഡ് (16)
യു.ഡി.എഫിന്റെ കുത്തക സീറ്റ് കൈവിടാതിരിക്കാൻ വീട്ടമ്മയായ സാബിറ ജലീലിനെയാണ് യു.ഡി.എഫ് നിറുത്തിയിരിക്കുന്നത്. സാബിറയുടെ ആദ്യമത്സരമാണ്. പി.ഇ. ജലീലാണ് ഭർത്താവ്. കന്നി മത്സരത്തിനിറങ്ങുന്ന കുടുംബശ്രീ സെക്രട്ടറിയായ നഫീസത്ത് ബീവിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഭർത്താവ് പി.എച്ച് നിസാർ.
കുമ്പംകല്ല് (17)
എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് നിലനിറുത്താൻ നിലവിലെ കൗൺസിലർ സബീന ബിഞ്ചുവിനെ തന്നെയാണ് എൽ.ഡി.എഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സി.പി.എം തൊടുപുഴ ഈസ്റ്റ്‌ലോക്കൽ കമ്മിറ്റി അംഗമായ സബീനയുടെ രണ്ടാംവട്ട മത്സരമാണ്. ഭർത്താവ്: ബിഞ്ചു. 1988 ൽ നഗരസഭയുടെ പ്രഥമ കൗൺസിലിൽ അംഗമായിരുന്ന ടി.എം ബഷീറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രണ്ടാംവട്ട മത്സരം. സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ കൗൺസിലംഗവുമാണ്. ഭാര്യ: നിസ.
മലേപ്പറമ്പ് വാർഡ് (18)
യു.ഡി.എഫ് സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കാതിരിക്കാൻ മുൻ കൗൺസിലർ കൂടിയായ മുസ്ലിംലീഗിലെ എം.എ. കരീമിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാനായ കരീമിന്റെ രണ്ടാംവട്ട പോരാട്ടമാണ്. ഭാര്യ: ഹസീന. ആദ്യമായി മത്സരിക്കുന്ന ജാഫർ ആനകെട്ടിപ്പറമ്പിലിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ആൾ കേരള കരിങ്കൽ ക്വാറി അസോസിയേഷൻ ജില്ലാ പ്രസിഡന്റാണ്. ഭാര്യ: ഷൈജ. സുരേഷ് നാരായണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കന്നിയങ്കമാണ്.
കീരികോട് (19)
യു.ഡി.എഫ് സിറ്റിംഗ് സീറ്റായ കീരികോട് കൈവിടാതിരിക്കാൻ പുതുമുഖമായ സജീല ഹാരിസിനെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.ബി. ഹാരിസിന്റെ ഭാര്യയാണ്. കുടുംബശ്രീ പ്രവർത്തകയായ ഷാഹിന ഇബ്രാഹിമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. രണ്ടാം വട്ടമാണ് മത്സരിക്കുന്നത്. ഭർത്താവ്: നവാസ്. കോൺഗ്രസ് വിമതയായി നിസ സക്കീറും ഇവിടെ മത്സര രംഗത്തുണ്ട്.