തൊടുപുഴ: ദൈവകരുണയുടെ തീർഥാടന കേന്ദ്രമായ ഡിവൈൻ മേഴ്സി ഷ്രൈൻ ഓഫ് ഹോളിമേരിയിൽ മാതാവിന്റെ അമലോത്ഭവ തിരുനാൾ ആരംഭിച്ചു. ഏഴുവരെ തീയതികളിൽ ദിവസവും രാവിലെ ആറിന് വിശുദ്ധകുർബാന, നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, 3.45ന് ആഘോഷമായ വിശുദ്ധകുർബാന, സന്ദേശം. വൈകുന്നേരം ആറിന് വിശുദ്ധകുർബാന, നൊവേന. തിരുനാൾ ദിനമായ എട്ടിനു രാവിലെ ആറിനും പത്തിനും വിശുദ്ധകുർബാന, നൊവേന, മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്, 3.45ന ആഘോഷമായ തിരുനാൾ കുർബാന, സന്ദേശംമാർ ജോർജ് മഠത്തിക്കണ്ടത്തിൽ. തിരുനാൾ തിരുക്കർമങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലും തത്സമയ സംപ്രേഷണമുണ്ടെന്ന് റെക്ടർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അറിയിച്ചു.