swarnam
കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ സ്വർണം

കണ്ണൂർ : കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ ചോക്ളേറ്റ് മുതൽ പാഡ് വരെ ഉപയോഗിച്ച് എയർപോർട്ടുകളിൽ സ്വർണക്കടത്തിനു പുതിയ മുഖം കൈവരുന്നു.കടത്തിനായി പു​ത്ത​ൻ കു​റു​ക്കു​വ​ഴി​ക​ളും ത​ന്ത്ര​ങ്ങ​ളു​മാ​ണ് ഇവർ ആവിഷ്കരിക്കുന്നത്. ഒ​രു രീ​തി പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ പു​തി​യ ത​ന്ത്ര​ങ്ങ​ൾ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്റെ ത​ന്ത്രം. ഇ​തി​നാ​യി പ്ര​ത്യേ​ക ഗ​വേ​ഷ​ണ വി​ഭാ​ഗം ത​ന്നെ ഇവർക്കുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ ചോക്ളേറ്റിൽ ഒളിപ്പിച്ചാണ് 175 ഗ്രാം സ്വർണം കടത്തിയത്. കാസർകോട് മുള്ളേരിയ സ്വദേശി മുഹമ്മദിൽ (60) നിന്നാണ് 9,19,000 രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്.

സ്വർണ ബിസ്‌കറ്റ് കഷണങ്ങളാക്കി ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്ത്. സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് ചോക്ലേറ്റ് ബോക്‌സിലെ മുഴുവൻ മിഠായികളും പരിശോധിച്ചപ്പോഴാണ് അഞ്ച് മിഠായിക്കുള്ളിൽ സ്വർണം കണ്ടെത്തിയത്.

ക​രി​പ്പൂ​രി​ൽ സ്ത്രീകളെ ഉ​പ​യോ​ഗി​ച്ചുള്ള സ്വർണക്കടത്ത് ​ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കയാണ്.ക​ഴി​ഞ്ഞ വർ​ഷം ക​രി​പ്പൂ​രി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന്റെ 40 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ​നി​ന്നാ​യി​രു​ന്നു.ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ്ത്രീ​കൾ ക​രി​യർ​മാ​രാ​യ 33 കേ​സു​ക​ളാ​ണ് ക​രി​പ്പൂ​രി​ൽ മാ​ത്രം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നിന്ന് 10.35 കി​ലോ സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. . കഴിഞ്ഞ മാസം മാത്രം ആറ് പേരെയാണ് ഇങ്ങനെ പിടികൂടിയത്.

അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചനിലയിൽ ത​ല​ശേ​രി സ്വ​ദേ​ശി​നി ജ​സീ​ല​യിൽ ​നി​ന്ന് 1.64 കി​ലോ​ സ്വർണം കഴിഞ്ഞ മാസം കരിപ്പൂരിൽ നിന്നും ക​ണ്ടെ​ത്തി​യിരുന്നു. മി​ശ്രി​ത രൂ​പ​ത്തി​ലു​ള​ള സ്വ​ർ​ണം പാ​ഡി​നു​ള​ളി​ലാ​ക്കി പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.​ഒ​രു കി​ലോ​ക്ക് മു​ക​ളിൽ സ്വ​ർ​ണ​വു​മാ​യെ​ത്തി​യ ഇ​വ​ർ ക​രി​യ​റാ​ണെ​ന്നു ബോ​ദ്ധ്യ​മാ​യി​ട്ടു​ണ്ട്.. സ്ത്രീ​ക​ളെ സം​ശ​യി​ക്കി​ല്ലെ​ന്നും പ​രി​ശോ​ധ​ന കു​റ​വാ​ണെ​ന്നു​മെ​ന്നു​ള​ള ധാ​ര​ണ​യാ​ണ് ഇ​തി​നു പി​ന്നി​ൽ.

കഴിഞ്ഞ വർഷം പിടികൂടിയത്

കണ്ണൂരിൽ 40 കോടിയുടെ സ്വർണം

ക​രി​പ്പൂ​രി​ൽ 90 കോ​ടി​യു​ടെ സ്വ​ർ​ണം