കണ്ണൂർ : കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ ചോക്ളേറ്റ് മുതൽ പാഡ് വരെ ഉപയോഗിച്ച് എയർപോർട്ടുകളിൽ സ്വർണക്കടത്തിനു പുതിയ മുഖം കൈവരുന്നു.കടത്തിനായി പുത്തൻ കുറുക്കുവഴികളും തന്ത്രങ്ങളുമാണ് ഇവർ ആവിഷ്കരിക്കുന്നത്. ഒരു രീതി പിടിക്കപ്പെടുമ്പോൾ പുതിയ തന്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രം. ഇതിനായി പ്രത്യേക ഗവേഷണ വിഭാഗം തന്നെ ഇവർക്കുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ ചോക്ളേറ്റിൽ ഒളിപ്പിച്ചാണ് 175 ഗ്രാം സ്വർണം കടത്തിയത്. കാസർകോട് മുള്ളേരിയ സ്വദേശി മുഹമ്മദിൽ (60) നിന്നാണ് 9,19,000 രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്.
സ്വർണ ബിസ്‌കറ്റ് കഷണങ്ങളാക്കി ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്ത്. സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് ചോക്ലേറ്റ് ബോക്‌സിലെ മുഴുവൻ മിഠായികളും പരിശോധിച്ചപ്പോഴാണ് അഞ്ച് മിഠായിക്കുള്ളിൽ സ്വർണം കണ്ടെത്തിയത്.
കരിപ്പൂരിൽ സ്ത്രീകളെ ഉപയോഗിച്ചുള്ള സ്വർണക്കടത്ത് ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കയാണ്.കഴിഞ്ഞ വർഷം കരിപ്പൂരിൽ പിടികൂടിയ സ്വർണത്തിന്റെ 40 ശതമാനവും സ്ത്രീകളിൽനിന്നായിരുന്നു.ഒരു വർഷത്തിനിടെ സ്ത്രീകൾ കരിയർമാരായ 33 കേസുകളാണ് കരിപ്പൂരിൽ മാത്രം പിടികൂടിയത്. ഇവരിൽ നിന്ന് 10.35 കിലോ സ്വർണമാണ് കണ്ടെത്തിയത്. . കഴിഞ്ഞ മാസം മാത്രം ആറ് പേരെയാണ് ഇങ്ങനെ പിടികൂടിയത്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ചനിലയിൽ തലശേരി സ്വദേശിനി ജസീലയിൽ നിന്ന് 1.64 കിലോ സ്വർണം കഴിഞ്ഞ മാസം കരിപ്പൂരിൽ നിന്നും കണ്ടെത്തിയിരുന്നു. മിശ്രിത രൂപത്തിലുളള സ്വർണം പാഡിനുളളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു.ഒരു കിലോക്ക് മുകളിൽ സ്വർണവുമായെത്തിയ ഇവർ കരിയറാണെന്നു ബോദ്ധ്യമായിട്ടുണ്ട്.. സ്ത്രീകളെ സംശയിക്കില്ലെന്നും പരിശോധന കുറവാണെന്നുമെന്നുളള ധാരണയാണ് ഇതിനു പിന്നിൽ.
കഴിഞ്ഞ വർഷം പിടികൂടിയത്