നീലേശ്വരം: ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടത്തി. കടിഞ്ഞി മൂലമുണ്ട പാടശേഖരത്ത് നടത്തിയ കൊയ്ത്തുത്സവം ഹൊസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. നെൽകൃഷി പരിപാലിച്ച ബാങ്കിന്റെ ആദ്യകാല മെമ്പറും കർഷകനുമായ കെ.വി. കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
ബാങ്ക് ഡയറക്ടർമാരായ എ. സുരേഷ് ബാബു, കെ.വി. പ്രശാന്ത്, എം.കെ. സതീശൻ, കെ. സൂരജ് തൈകടപ്പുറം, ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡന്റ് മാമുനി വിജയൻ, റൂറൽ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് എൻ.കെ സുരേന്ദ്രൻ, ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ, മേലാളത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. നെല്ല് അരിയാക്കി ബാങ്കിന്റെ സൂപ്പർ മാർക്കറ്റിലൂടെ വിതരണം ചെയ്യാനാണുദ്ദേശിക്കുന്നത്. അടുത്ത ഘട്ടമായി പച്ചക്കറി കൃഷി നടത്തുവാനും പദ്ധതിയുണ്ട്.