പാനൂർ: കേരളപ്പിറവിയോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം പാനൂർ ബി.ആർ.സി. തയ്യാറാക്കിയ സംഗീത ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമാകുന്നു.
കേരളപ്പിറവി ദിനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ സുനിൽകുമാറിന്റെ അധ്യക്ഷതയിൽ സിനിമാനാടകപ്രവർത്തകനും ഗവ: ഓഫ് റാസൽഖൈമ റേഡിയോ സ്റ്റേഷൻ ഡയറക്ടറുമായിരുന്ന കെ.പി.കെ. വെങ്ങര ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ടി.പി വേണുഗോപാൽ ആൽബം പ്രകാശനം ചെയ്തു.
പങ്കജാക്ഷൻ കൊട്ടിയൂർ എഴുതിയ വരികൾക്ക് ഈണം നല്കിയത് പാനൂർ ബി.ആർ.സി സംഗീത അധ്യാപകൻ പ്രമോദ് കുമാർ ആണ്
ബി.ആർ.സി. ജീവനക്കാരാണ് ഗാനം ആലപിച്ചത്. ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ കെ.വി.അബ്ദുൾ മുനീർ സ്വാഗതവും ട്രെയിനർ വി.വി.ശശിധരൻ നന്ദിയും പറഞ്ഞു. എസ്. എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി.വിശ്വനാഥൻ, കണ്ണൂർ ഡയറ്റ് സീനിയർ ലക്ചറർ പ്രദീപ് കുമാർ, ഡോ.സി.കെ മോഹനൻ, കൂത്തുപറമ്പ ബി.പി.സി അജിത് കുമാർ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
യു ട്യൂബിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലുമായി നിരവധി ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

ജിംപരിശീലന കേന്ദ്രം

മാഹി: മാഹി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പുഴയോര നടപ്പാതയിൽ സ്ഥാപിച്ച ജിംപരിശീലന കേന്ദ്രം സാമൂഹ്യക്ഷേമ മന്ത്രി എം. കന്തസ്വാമി കായിക പ്രേമികൾക്ക് തുറന്നു നൽകി. ബാങ്ക് പ്രസിഡന്റ് ഇ. വത്സരാജ്, ഡയറക്ടർ എം.എ. കൃഷ്ണൻ, ഐ. അരവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു