photo
പഴയങ്ങാടി ബീവി റോഡിലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലിക്ക് ഒഴുകിയ നിലയിൽ

പഴയങ്ങാടി: ബീവി റോഡിലെ വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാങ്കിന് മുൻവശത്തെ ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങി ആഴ്ച മൂന്ന് കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി അധികൃതർ. ദിവസവും മൂന്ന് മണിക്കൂറോളമാണ് ജപ്പാൻ കുടിവെള്ള വിതരണ പൈപ്പിൽ നിന്ന് ജലം ഉപയോഗശൂന്യമായി പോകുന്നത് .

രാവിലെ പമ്പിംഗ് സമയത്താണ് ശുദ്ധജലം കൂടുതലായി സമീപത്തെ ഓവുചാലിലേക്ക് ഒഴുകി പോവുന്നത്. പരാതി നൽകിയിട്ടും അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടിയതിനാൽ വാടിക്കൽക്കടവ് പ്രദേശത്ത് കുടിവെള്ളം കിട്ടുന്നില്ല. കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.