മാഹി: മാഹിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിജയിച്ച മാഹി എം.എൽ.എ കഴിഞ്ഞ നാലുവർഷമായി മയ്യഴിയുടെ പുരോഗതിക്കു വേണ്ടി ഒന്നും ചെയ്യാനാവാതെ ഒരു നോക്കുകുത്തിയായി മാറിയിരിക്കയാണെന്ന് മുൻ അഭ്യന്തര മന്ത്രി ഇ. വത്സരാജ്. കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിലും പാതിവഴിയിലൂള്ള ട്രോമാകെയർ, ഫിഷിംഗ് ഹാർബർ, പുഴയോര നടപ്പാതയുടെ രണ്ടാം ഘട്ടം ഉൾപ്പെടെയുള്ള ഒരു പദ്ധതിയും പൂർത്തീകരിക്കാൻ എം.എൽ.എ തയ്യാറായില്ലായെന്നത് ദുഃഖകരമാണ്.
ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അഡ്വ.എം.ഡി. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ. ഹരീന്ദ്രൻ, സത്യൻ കേളോത്ത്, കെ. മോഹനൻ, ഐ. അരവിന്ദൻ, പി. ശ്യാംജിത്ത്, അഡ്വ. എ.പി. അശോകൻ, നളിനി ചാത്തു, കെ.വി. ഹരീന്ദ്രൻ, പി.പി. വിനോദ്, കെ.കെ. അനിൽകുമാർ, എം. ശ്രീജയൻ, പി.ടി.സി. ശോഭ, ഏ.പി. ഷീജ, വി.ടി. ഷംസുദ്ദീൻ, രജിലേഷ് കെ.പി, മാർട്ടിൻ കൊയ്‌ലോ, അജയൻ.പി, മുനവർ, കെ.സുരേഷ് സംസാരിച്ചു. ഉപവാസ സമരത്തിന്റെ
സമാപനം കെ.പി.സി.സി. നിർവ്വാഹക സമിതിയംഗം വി. രാധാകൃഷ്ണൻ നാരങ്ങനീര് നൽകി അവസാനിപ്പിച്ചു.