corona

173 പേർക്ക് സമ്പർക്കം  93 പേർക്ക് രോഗമുക്തി

കണ്ണൂർ: ജില്ലയിൽ195 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 173 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലു പേർ വിദേശത്തു നിന്നും ഒമ്പതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും 9 പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 25,288 ആയി. ഇന്നലെ രേഗമുക്തി നേടിയ 93 പേരടക്കം ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 19,888 ആയി. ബാക്കി 4940 പേർ ചികിത്സയിലാണ്.ഇതിൽ 4074 പേർ വീടുകളിലും ബാക്കി 866 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമാണ്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 20,209 പേരാണ്. ഇതിൽ 19,256 പേർ വീടുകളിലും 953 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 2,16,911 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2,16,696 എണ്ണത്തിന്റെ ഫലം വന്നു. 215 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.