പിണറായി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ജില്ലയിൽ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയിൽ കൺവെൻഷൻ സെന്റർ തുടങ്ങുന്നത്. നാടിന്റെ വികസന സാംസ്‌കാരിക രംഗങ്ങളിൽ കൺവെൻഷൻ സെന്റർ മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സമേഷ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ, ജില്ലാ പഞ്ചായത്ത് അംഗം പി.വിനീത, കെ.പി അസ്ലം, മുൻ എം.എൽ.എ കെ.കെ നാരായണൻ, കക്കോത്ത് രാജൻ, വി ലീല, കോങ്കി രവീന്ദ്രൻ, എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജിഷാകുമാരി, അസി. എൻജിനീയർ ഷൈന വൽസൻ തുടങ്ങിയവർ പങ്കെടുത്തു.