കാഞ്ഞങ്ങാട്: ഇക്ബാൽ ജംഗ്ഷനിലെ ക്വാർട്ടേഴ്‌സിൽ സൂക്ഷിച്ചു വച്ച 5 കിലോ ചന്ദനമുട്ടികൾ ഫോറസ്റ്റ് അധികൃതർ പിടികൂടി. മൂളിയാറിലെ ആലൂർ തായത്ത് അബൂബക്കറാണ് ക്വാർട്ടേഴ്‌സിലെ താമസക്കാരൻ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെത്തി മിനുക്കിയ നിലയിലായിരുന്നു ചന്ദനമുട്ടികൾ. അബൂബക്കർ ഒളിവിലാണ്. ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ ,ഷിഹാബുദ്ദീൻ,വിശാഖ്,ഗിരീഷ് ,ജിതിൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.