കണ്ണൂർ: കേന്ദ്രമന്ത്രി വി ..മുരളീധരന്റെയും ദേശീയ കൗൺസിൽ അംഗം പി .കെ കൃഷ്ണദാസിന്റെയും തട്ടകമായ കണ്ണൂരിൽ സംസ്ഥാന ബി.ജെ.പിയിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് വൈരാഗ്യവും കടുക്കുന്നുവെന്ന് വിവരം.
എ..പി. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതുമുതലാണ് ഇരുഗ്രൂപ്പുകളും തമ്മിൽ അഭിപ്രായവ്യത്യാസം പുതിയ തലത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ചില കേന്ദ്രങ്ങളിൽ രഹസ്യമായുണ്ടായ പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പ് അടുക്കുന്തോറും രൂക്ഷമായിവരികയാണ്. കണ്ണൂരിൽ മണ്ഡലം കമ്മിറ്റികളെ കൂടെനിർത്താനുള്ള നീക്കം ഇരുപക്ഷത്തെ നേതാക്കളിൽ നിന്നു തുടങ്ങിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചിലരെ കമ്മിറ്റികളിൽ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളെ നിശബ്ദരാക്കിയതിനെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വലിയൊരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്.അതിനിടെ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.പഴയകാല പ്രവർത്തകരെയും മറ്റും സംസ്ഥാനാദ്ധ്യക്ഷനെതിരേ രംഗത്തെത്തിക്കുന്നതിന് പിന്നിൽ ഗൂഢനീക്കങ്ങളാണെന്ന വിലയിരുത്തലിലാണ് അവർ.
കേന്ദ്രമന്ത്രി വി.മുരളീധരനെതിരെയുണ്ടായ ആരോപണം ഈ തരത്തിലുള്ളതാണ്.ഇതൊന്നും പാർട്ടിയെ ബാധിക്കില്ലെന്ന നിലപാടിലാണിപ്പോഴും സംസ്ഥാനനേതൃത്വം.
പരസ്യപ്രതികരണമില്ലാതെ പത്മനാഭൻ
നേതൃത്വം തഴയുന്നതിൽ കടുത്ത അതൃപ്തിയുള്ള മുൻ സംസ്ഥാന പ്രസിഡന്റ് സി .കെ. പത്മനാഭൻ തത്ക്കാലം പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ്. എന്നാൽ മുൻ സംഘടനാ ജനറൽ സെക്രട്ടറി പി .പി മുകുന്ദൻ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സെൽ കോ–ഓഡിനേറ്റർ കെ രഞ്ജിത്തിനെ അനുകൂലിക്കുന്നവരും നിരാശയിലാണ്. ജില്ലാനേതൃത്വം പഴയ നമോ വിചാർ മഞ്ചുകാർ കൈയടക്കിയതോടെ തങ്ങളെ തഴഞ്ഞുവെന്നാണ് ഇവരുടെ പരാതി.മുരളീധരന്റെയും സുരേന്ദ്രന്റെയും നോമിനിയായ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഇപ്പോൾ കൃഷ്ണദാസിന്റെ അടുപ്പക്കാരനാണ്.
നേതാക്കൾക്കിടയിലെ ഭിന്നത മുതലെടുത്താണ് വി.മുരളീധരപക്ഷം കേരളത്തിലെ ആർ.എസ്.എസിനെതിരെ കഴിഞ്ഞ കുറെകാലമായി മേൽക്കൈ നേടുന്നത്. ആർ.എസ്.എസ് ..കേന്ദ്രീയ കാര്യകാരി എസ് ..സേതുമാധവൻ മറ്റ് കേന്ദ്ര നേതാക്കളായ ജെ .നന്ദകുമാർ, എ .ഗോപാലകൃഷ്ണൻ എന്നിവർ ഒരു വശത്തും സംസ്ഥാന പ്രാന്തകാര്യവാഹക് പി ..ഗോപാലൻകുട്ടി, പ്രാന്തപ്രചാരക് പി.. ആർ ശശിധരൻ, മുൻ പ്രാന്തപ്രചാരക് എം.. രാധാകൃഷ്ണൻ മറുവശത്തുമായുള്ള പോരാണ് ആർ..എസ്..എസിൽ വർഷങ്ങളായി നടക്കുന്നത്. ഇതിൽ സേതുമാധവൻ വിഭാഗത്തെയും സംഘടനാ സെക്രട്ടറി ബി ..എൽ സന്തോഷിനെയും ഉപയോഗിച്ചാണ് വി.. മുരളീധരൻ കരുക്കൾ നീക്കുന്നത്. ഇതേ നീക്കം കണ്ണൂർ, കാസർകോട് ജില്ലകളിലും അണിയറയിൽ നടക്കുന്നുണ്ട്.