മട്ടന്നൂർ: കണ്ണൂർ നാച്വറൽ റബർ പ്രൊഡക്ട്സ് പ്രൈവറ്റഡ് ലിമിറ്റഡിന്റെ റബർ കൈയുറ ഫാക്ടറിക്ക് വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ തറക്കല്ലിട്ടു. ഇൻക്വൽ, കിൻഫ്ര, സഹകരണ ബാങ്കുകൾ, റബർ കർഷകർ, സ്വകാര്യ സംരംഭകർ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ വ്യവസായ സംരംഭം യാഥാർഥ്യമാക്കുന്നതെന്നു മന്ത്രി പറഞ്ഞു. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അദ്ധ്യക്ഷനായി. കെ.എസ്‌.ഐ.ഡി.സി സ്‌പെഷ്യൽ പ്രൊജക്ട്സ് ഡയറക്ടർ ജി അശോക് ലാൽ പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയർമാൻ അനിതാ വേണു എന്നിവർ മുഖ്യാതഥികളായി. നഗരസഭാ വൈസ്‌ചെയർമാൻ പി. പുരുഷോത്തമൻ, ജില്ലാ പഞ്ചായത്തംഗം കെ. മഹിജ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി മിനി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പ്രഭാകരൻ, ഇൻക്വൽ എം.ഡി എ. മോഹൻലാൽ, കിൻഫ്ര സോണൽ മാനേജർ പി. മുരളി, റബർ പ്രൊഡക്ട്സ് സ്‌പെഷ്യൽ തഹസിൽദാർ കെ.പി വേണുഗോപാലൻ സംസാരിച്ചു. കമ്പനി ചെയർമാൻ ജെയിംസ് മാത്യു എം.എൽ.എ സ്വാഗതം പറഞ്ഞു.