കടന്നപ്പള്ളി: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ കള്ളക്കാംതോട് സ്ഥിതിചെയ്യുന്ന നവീകരിച്ച പഞ്ചായത്ത് ശ്മശാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ബാലകൃഷ്ണൻ നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. മോഹനൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. അജിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വി സുധാകരൻ, ടി.വി ചന്ദൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി വി. രാജീവൻ, അസിസ്റ്റന്റ് എൻജിനീയർ ഷംന ഉണ്ണികൃഷ്ണൻ സംസാരിച്ചു. ആകെ 46 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗ്രാമ പഞ്ചായത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.