കണ്ണൂർ: ജില്ലയിലെ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ സംവരണ നടപടി പൂർത്തിയായി. ജില്ലാ പഞ്ചായത്തിന്റെയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും അദ്ധ്യക്ഷ പദവി വനിതകൾക്കായിരിക്കും.
11 ബ്ലോക്കുകളിൽ പയ്യന്നൂർ, കണ്ണൂർ, എടക്കാട്, തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് സ്ത്രീകൾ അദ്ധ്യക്ഷരാവുക. തിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് നഗരസഭകളിൽ പയ്യന്നൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിട്ടി, കൂത്തുപറമ്പ്, തലശേരി എന്നിവിടങ്ങളിൽ ചെയർമാന്മാർ സ്ത്രീകളായിരിക്കും.
പാപ്പിനിശേരി പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണവും കോളയാട് പട്ടികവർഗ സ്ത്രീ സംവരണവുമാണ്. അഴീക്കോട് പഞ്ചായത്ത് പട്ടികജാതി സംവരണമാണ്. 71 ൽ 36 പഞ്ചായത്തുകളെ നയിക്കുക വനിതകളാണ്.
ജില്ലാ പഞ്ചായത്തും പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. നഗരസഭകളിൽ ആറിടത്ത് എൽ.ഡി.എഫും മൂന്നെണ്ണത്തിൽ യു.ഡി.എഫുമാണ് അധികാരത്തിൽ. 53 പഞ്ചായത്തുകളിൽ എൽ.ഡി.എഫിനാണ് ഭരണം. കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫിന്റെ ഭരണമാണ്.
ഇവിടെ വനിതകൾ
ബ്ളോക്ക് പഞ്ചായത്ത്: പയ്യന്നൂർ, കണ്ണൂർ, എടക്കാട്, തലശേരി, കൂത്തുപറമ്പ്
നഗരസഭ: പയ്യന്നൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിട്ടി, കൂത്തുപറമ്പ്, തലശേരി
ഗ്രാമപഞ്ചായത്ത്: ചെറുകുന്ന്, മാട്ടൂൽ, കണ്ണപുരം, കരിവെള്ളൂർ–പെരളം, കുഞ്ഞിമംഗലം, രാമന്തളി, ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, പട്ടുവം, കടന്നപ്പള്ളി– പാണപ്പുഴ, ഇരിക്കൂർ, ഏരുവേശി, മലപ്പട്ടം, മയ്യിൽ, കുറ്റിയാട്ടൂർ, ചിറക്കൽ, മുണ്ടേരി, കടമ്പൂർ, പെരളശേരി, മുഴപ്പിലങ്ങാട്, വേങ്ങാട്, എരഞ്ഞോളി, ന്യൂമാഹി, തൃപ്പങ്ങോട്ടൂർ, പാട്യം, കുന്നോത്തുപറമ്പ്, ചൊക്ലി, കീഴല്ലൂർ, തില്ലങ്കേരി, കൂടാളി, പായം, മുഴക്കുന്ന്, മാലൂർ