photo
രാമപുരത്ത് വഴിയോര വിശ്രമ കേന്ദ്രവും പാർക്കും വീഡിയോ കോൺഫറൻസ് വഴി മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ രാമപുരത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കിന്റെയും ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസ് മുഖേന നടന്ന ചടങ്ങിൽ ടി.വി രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭാവതി സ്വാഗതം പറഞ്ഞു. എക്സി.എൻജിനിയർ ഷീല ചോരൻ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത, ആർ. അജിത, ടി.വി. ഉണ്ണികൃഷ്ണൻ, ഒ.വി. നാരായണൻ , പി.പി. ദാമോദരൻ , കെ.എം. ശോഭ , കെ. പത്മനാഭൻ , സി.എം. വേണുഗോപാലൻ, ഐ.വി. ശിവരാമൻ, എം. ശ്രീധരൻ , എം.വി. രവി, പവിത്രൻ കുഞ്ഞിമംഗലം, കൺസൾട്ടന്റ് ജോയ് സംസാരിച്ചു. ആരതി പി.എസ്. നന്ദി പറഞ്ഞു.