കണ്ണൂർ: എസ്.എൻ.ഡി.പി യോഗം പ്രഖ്യാപിച്ച സിവിൽ സർവ്വീസ് സൗജന്യ പരിശീലന പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യാൻ അവസരം. സിവിൽ സർവ്വീസ് പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ട് യോഗത്തിന്റെ ഇ-മെയിൽ kollamsndpyogam@gmail.com യിലോ ഓൺലൈൻ രജിസ്‌ട്രേഷൻ ഫോമിലോ നവംബർ ഒമ്പതിന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യാം. പേര്, വിലാസം, വാട്സ്ആപ്പ് നമ്പർ, ഇ-മെയിൽ വിലാസം, ശാഖ, യൂണിയൻ, ബയോഡറ്റ സഹിതം അയയ്ക്കേണ്ടതാണെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അറിയിച്ചു.

സംശയങ്ങൾക്ക് എസ്. അജുലാൽ -9446526859, പി.വി. രജിമോൻ - 9447076202 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പരീക്ഷാ തീയതി നവംബർ 12ആണ്. രാവിലെ 10 മണിക്ക് കൊല്ലം ശ്രീ നാരായണ കോളേജിലാണ് പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് 100 ചോദ്യങ്ങളാണുണ്ടാവുക. അന്നേദിവസം പരീക്ഷാഫലം പ്രഖ്യാപിക്കുകയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂവും ഉണ്ടാകും. യൂണിയനുകളിൽ രജിസ്റ്റർ ചെയ്തവർ, ഇ-മെയിൽ അയച്ചവർ എന്നിവർ വീണ്ടും രജിസ്റ്രർ ചെയ്യേണ്ടതില്ല.