പിണറായി: പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഗെയിൽ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി ജയബാലൻ , അംഗം പി. വിനീത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ, അംഗം കെ.പി അസ്ലം, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ഗെയിൽ ജനറൽ മാനേജർ ടോണി മാത്യു, യു.എൽ.സി.സി.എസ് ഡയറക്ടർ പി. പ്രകാശൻ, ഹയർസെക്ക ൻഡറി ആർ.ഡി.ഡി പി.എൻ ശിവൻ, കണ്ണൂർ ഡി.ഡി.ഇ സി. മനോജ് കുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ പി.വി പ്രദീപൻ, ഡയറ്റ് പ്രിൻസിപ്പൽ കെ.വി പത്മനാഭൻ, തലശ്ശേരി ഡി.ഇ.ഒ എ.പി അംബിക, പിണറായി എ.കെ.ജി.എം.ജി എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ. ഉഷാ നന്ദിനി, ഹെഡ്മാസ്റ്റർ പി.വി വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.