കണ്ണൂർ: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 38 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.
ജില്ലയിൽ ന്യൂമാഹി, രാമന്തളി, എട്ടിക്കുളം എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മന്ത്രി നാടിന് സമർപ്പിച്ചത്.
രാമന്തളി, എട്ടിക്കുളം എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ സി കൃഷ്ണൻ എം.എൽ.എയും ന്യൂമാഹിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി ചന്ദ്രദാസനും അദ്ധ്യക്ഷരായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.ആർ സുശീല, ആർ. അജിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദൻ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗം എം.കെ അനിത, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് (ആരോഗ്യം), മെഡിക്കൽ ഓഫീസർമാരായ ഡോ. ടി.വി സജിത്ത് പ്രസാദ് (ന്യൂമാഹി), ഡോ. ടി.പി ഭവ്യ (രാമന്തളി) തുടങ്ങിയവർ പങ്കെടുത്തു.