കണ്ണൂർ: കാപ്പിച്ചേരി ഡിവിഷനിൽ ആവശ്യമായ തെരുവുവിളക്കുകൾ കോർപ്പറേഷൻ അനുവദിക്കുന്നില്ലെന്ന് ആക്ഷേപം. മറ്റ് ഡിവിഷനുകളിൽ തെരുവുവിളക്കുകൾ അനുവദിച്ചിട്ടും കാപ്പിച്ചേരിയോട് അവഗണനയെന്നാണ് പരാതി. 3,11,900 രൂപയുടെ എസ്റ്റിമേറ്റ് എടുത്ത് നൽകിയതായി കൗൺസിലർ കെ. പ്രമോദ് പറയുന്നു.

ആദ്യം 37 കൗൺസില‌ർമാർക്ക് തെരുവിളക്ക് നൽകുകയും ബാക്കി 15 എൽ.ഡി.എഫ് കൗൺസിലർമാരെയും മൂന്ന് യു.ഡി.എഫ് കൗൺസിലർമാരെയും മാറ്റി നിർത്തുകയുമാണ് ഉണ്ടായത്. വീണ്ടും 35 ലക്ഷം രൂപ തെരുവു വിളക്കുകൾക്കായി അനുവദിച്ചപ്പോൾ മൂന്ന് യു.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകളിൽ 17 ലക്ഷം അനുവദിച്ചു. എൽ.ഡി.എഫിലെ 14 കൗൺസിലർമാർക്ക് 18 ലക്ഷവും. ഇതിൽ കാപ്പിച്ചേരി ഡിവിഷൻ മാത്രമാണ് ഒഴിഞ്ഞിട്ടുള്ളത്. ട്രീറ്റ് മെയിൻ വലിച്ച് വിളക്കുകൾ സ്ഥാപിക്കാനുള്ള തുക കെ.എസ്.ഇ.ബിയിൽ അടച്ചിട്ടില്ലെന്നാണ് പറയുന്നത്. നടപടിക്കെതിരെ മേയർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കെ. പ്രമോദ് അറിയിച്ചു.