പയ്യന്നൂർ: മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 1.96 കോടി രൂപ എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചതായി സി. കൃഷ്ണണൻ എം.എൽ.എ. അറിയിച്ചു. നഗരസഭ അമ്പലത്തറ തുളവടക്കം - കോറോം നോർത്ത് റോഡ് വീതികൂട്ടി അഭിവൃദ്ധിപ്പെടുത്താൻ 60 ലക്ഷം, കണ്ടോത്ത് കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം
25 ലക്ഷം, രാമന്തളി കുന്നരു തെക്കേഭാഗം കുടുംബക്ഷേമ ഉപകേന്ദ്രത്തിനുപുതിയ കെട്ടിടം
25 ലക്ഷം, രാമന്തളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വിഹിതമായി 25 ലക്ഷം, കരിവെള്ളൂർ കൂക്കാനം പള്ളി ബിൽഡിങ്ങ് എം എൽ എ റോഡ് - ലിങ്ക് റോഡ് നവീകരിക്കാൻ 10 ലക്ഷം, പാലത്തറ അംഗണവാടിക്ക് പുതിയകെട്ടിടം 12 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി തുക അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ മണ്ഡലത്തിലെ ഏഴ് ഗവ. ഹയർസെക്കണ്ടറി സ്കൂളുകളിൽ ജലഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിക്കാൻ 14 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.