കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കോയലോട് നിർമ്മിച്ച ആധുനിക രീതിയിലുള്ള ഗ്യാസ് ശ്മശാനം നാടിന് സമർപ്പിച്ചു. 1.15 കോടി രൂപ ചെലവിൽ നിർമ്മിച്ച ശ്മശാനം മന്ത്രി ഇ.പി ജയരാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത അദ്ധ്യക്ഷത വഹിച്ചു. മന്ത്രിക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. അസി. എൻജിനീയർ കെ.ടി. പ്രണാം റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.കൃഷ്ണൻ, ബ്ലോക്ക് അംഗം സി.ശ്രീജ, എം.വി.ശ്രീജ, സി.പി.ദാമോദരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വസന്ത, പി.പി. രാജീവൻ, പഞ്ചായത്ത് അംഗങ്ങളായ പുതുക്കുടി വിനോദൻ, സി. കൃഷ്ണൻ, എ. അജീഷ്ണ, കെ.സത്യഭാമ, തലക്കാടൻ ഭാസ്‌കരൻ, പി.കെ. ബഷീർ, പഞ്ചായത്ത് സെക്രട്ടറി ടി. രാജേഷ് കുമാർ സംസാരിച്ചു