ldf

കണ്ണൂർ:ജില്ലാപഞ്ചായത്തിലെ 24 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ എൽ.ഡി.എഫ് ജില്ലാകമ്മിറ്റിയോഗം അംഗീകരിച്ചതായി ജില്ലാ കൺവീനർ കെ .പി സഹദേവൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് എം.വി ജയരാജൻ വിശദീകരിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി രവീന്ദ്രൻ, പി പി ദിവാകരൻ, കെ കെ രാജൻ, ഇ .പി .ആർ വേശാല, സജി കുറ്റിയാനിമറ്റം, മഹമ്മൂദ് പറക്കാട്ട്, അഡ്വ എ ജെ ജോസഫ്, വി കെ ഗിരിജന്, കെ കെ ജയപ്രകാശ്, രാമചന്ദ്രൻ തില്ലങ്കേരി, സുഭാഷ് അയ്യോത്ത്, എം പ്രഭാകരൻ, ജോജി ആനിത്തോട്ടം, കെ മനോജ്, താജൂദ്ദീൻ മട്ടന്നൂർ എന്നിവർ സംസാരിച്ചു.എൽ.ഡി.എഫ് ജില്ലാകമ്മിറ്റി യോഗത്തിൽ കെ പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

തിരഞ്ഞെടുപ്പ് കമ്മിറ്റി 15ന്

ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും, 11 ബ്ലോക്ക് പഞ്ചായത്തുകളിലും, 8 നഗരസഭയിലും കണ്ണൂർ കോർപ്പറേഷനിലും സീറ്റ് വിഭജനം പൂർത്തികരിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാര്ത്ഥികളെ വരും ദിവസങ്ങളിൽ അതത് തലങ്ങളിൽ എൽ.ഡി.എഫ് പ്രഖ്യാപിക്കും.

ജില്ല/ബ്ലോക്ക് മണ്ഡലാടിസ്ഥാനത്തിലും ഗ്രാമപഞ്ചായത്ത്/മുനിസിപ്പൽ,​കോർപ്പറേഷൻ തലങ്ങളിലും അതത് വാർഡടിസ്ഥാനത്തിലും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗങ്ങൾ 15 നകം നടത്തും. സ്ഥാനാത്ഥികളുടെ ആദ്യഘട്ടപ്രചാരണം 20 വരെ . 2 പ്രവര്ത്തകര് വീതമുള്ള എൽ.ഡി.എഫ് സ്‌ക്വാഡുകൾ നവംബർ 15നും 20നും ഇടയിൽ ഗൃഹസന്ദർശനം നടത്തും.