കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയായ 'യുവ കേരളം' പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന് പെരിയ എസ്.എൻ കോളേജിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാറിന്റെ റീ ബിൽഡ് കേരളയിലെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നത്.
ഫുഡ് ആൻഡ് ബീവറേജസിലും ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റിലും നാലു മാസത്തെ പരിശീലനം നൽകുന്ന ഹോസ്പിറ്റാലിറ്റി കോഴ്സാണ് പഠിപ്പിക്കുക. എസ്.എൻ കോളേജിലൂടെ 420 വിദ്യാർത്ഥികളുടെ പഠനവും ജോലിയും ഉറപ്പുവരുത്തുന്ന പദ്ധതി ഡിസംബർ ആദ്യവാരം ആരംഭിക്കും. കോഴ്സ് പൂർണ്ണമായും സൗജന്യമായിരിക്കും. കോഴ്സിന് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്തക്കും ഭക്ഷണത്തിനുമുള്ള നിശ്ചിത തുകയും പദ്ധതിയിലൂടെ ദിവസേന നൽകും.
പഠനത്തെ തുടർന്ന് സർക്കാർ നിർദ്ദേശിക്കുന്ന ശമ്പളത്തോടെ ജോലിയും ഉറപ്പു വരുത്തുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതി ( ഡി.ഡി.യു.ജി.കെ.വൈ) വിജയകരമായി നടപ്പിലാക്കിയതിന്റെ അംഗീകാരമായാണ് എസ്.എൻ ട്രസ്റ്റിന് യുവകേരളം പദ്ധതി അനുവദിച്ചത്.
എസ്.എൻ കോളേജ് നടപ്പിലാക്കി വരുന്ന പദ്ധതിയിലൂടെ ഒന്നരവർഷത്തിനകം ജില്ലയിലെ ഗ്രാമീണ മേഖലയിൽ നിന്ന് വന്ന 175 വിദ്യാർത്ഥികൾക്ക് ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ് ആൻഡ് അക്കൗണ്ടിംഗ് കോഴ്സിൽ ടെയിനിംഗ് നൽകികഴിഞ്ഞു. ഇതിൽ 134 വിദ്യാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങളിലായി ജോലി നൽകിയിട്ടുണ്ട്. ഇവരിൽ 8 പേർക്ക് വിദേശത്ത് ജോലി നൽകാൻ കഴിഞ്ഞതും പദ്ധതിയുടെ അഭിമാനകരമായ നേട്ടമാണ്. ഹോസ്പിറ്റാലിറ്റി, ഫാഷൻ ഡിസൈനിംഗ് കോഴ്സുകളിലേക്ക് എസ്.എൻ കോളേജ് അപേക്ഷ വിളിച്ചിരിക്കുന്നു. നവംബർ 25 നകം അപേക്ഷ നൽകിയിരിക്കണം.
ഹോസ്പിറ്റാലിറ്റി (നോൺ റസിഡൻഷ്യൽ): യോഗ്യത എസ്.എസ്.എൽ.സി. കാലയളവ് 4 മാസം, വയസ് 18-35. ഫാഷൻ ഡിസൈനിംഗ് (റസിഡൻഷ്യൽ കോഴ്സ് ) : യോഗ്യത പ്ളസ്ടു .കാലയളവ് 6 മാസം വയസ് 18- 35, മൈനോറിറ്റി, എസ്.സി -എസ്.ടി വിഭാഗങ്ങൾക്ക് മുൻഗണന.
ഫാഷൻ ഡിസൈനിംഗ് കോഴ്സിന് http://sncollegeperiya.org/