election

കാസർകോട് : സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മുന്നണികൾ തിരക്കിലായി. ജില്ലാപഞ്ചായത്തിന് പുറമെ 38 ഗ്രാമ പഞ്ചായത്തുകളും ആറു ബ്ലോക്ക് പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് ഇവിടെയുള്ളത്. 18 പഞ്ചായത്തുകളിൽ യു.ഡി.എഫും 15 ഇടത്ത് എൽ.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും ഭരണത്തിലാണ്. മധൂർ, ബെള്ളൂരുമാണ് ബി.ജെ.പിയുടെ പക്കലുള്ളത്.

നഗരസഭകളിൽ മൂന്നിൽ നീലേശ്വരം , കാഞ്ഞങ്ങാട് നഗരസഭകളിൽ എൽ .ഡി.എഫും കാസർകോട്ട് യു.ഡി.എഫുമാണ്. . ബ്ലോക്ക് പഞ്ചായത്തുകളിൽ നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ, കാറഡുക്ക ബ്ലോക്കുകൾ എൽ. ഡി എഫും. കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകൾ യു. ഡി. എഫും ഭരിക്കുന്നു.

കാസർകോട്

ജില്ലാപഞ്ചായത്ത്

ഡിവിഷൻ 17

യു.ഡി.എഫ് 8

എൽ.ഡി.എഫ് 7

ബി.ജെ.പി 1

ഗ്രാമ പഞ്ചായത്തുകൾ 38

യു.ഡി.എഫ് 18

എൽ.ഡി.എഫ് 15

ബി.ജെ.പി 2

ബ്ലോക്ക് പഞ്ചായത്തുകൾ 6

എൽ.ഡി.എഫ് 4

യു.ഡി.എഫ് 2

നഗരസഭകൾ 3

എൽ.ഡി.എഫ് 2

യു.ഡി.എഫ് 1