ഇളവോ നിർബന്ധമോ ഉണ്ടായില്ലെങ്കിൽ നഗരസഭാ അദ്ധ്യക്ഷരിൽ ഒരാളൊഴികെ ആരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല.. സി. സീനത്ത് ( കണ്ണൂർ കോർപറേഷൻ), സി.കെ.. രമേശൻ( തലശേരി), ശശിവട്ടക്കൊവ്വൽ( പയ്യന്നൂർ), മഹ്മൂദ് അള്ളാംകുളം ( തളിപ്പറമ്പ്) എന്നിവർക്ക് പാർട്ടിയുടെ രണ്ട് ടേം മാനദണ്ഡമാണ് തടസ്സം.
എം. സുകുമാരനും ( കൂത്തുപറമ്പ്), പി..കെ.. ശ്യാമളയും ( ആന്തൂർ) ഇ.കെ. സുവർണയും ( പാനൂർ)മത്സരിക്കില്ല.. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി..പി. രാഘവൻ ആരോഗ്യ കാരണങ്ങളാൽ മാറി നന്നേക്കുമെന്നാണ് വിവരം. ഇരിട്ടി ചെയർമാൻ പി..പി.. അശോകന് ടേം മാനദണ്ഡം ബാധകമല്ലെങ്കിലും സി.പി. എം തീരുമാനമെടുത്തിട്ടില്ല.