കണ്ണൂർ: ജില്ലയിലെ പത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിപക്ഷമേയില്ല. എൽ.ഡി.എഫിനാണ് ഇവയെല്ലാം. കാങ്കോൽ ആലപ്പടമ്പ്,ആന്തൂർ നഗരസഭ, ചെറുതാഴം,കണ്ണപുരം,കല്യാശേരി ,കരിവെള്ളൂർ പെരളം,മലപ്പട്ടം,ചിറ്റാരിപ്പറമ്പ് ,പന്ന്യന്നൂർ ,കതിരൂർ,പാനൂർ ബ്‌ളോക്ക് എന്നിവിടങ്ങളിലാണ് പ്രതിപക്ഷമില്ലാത്തത്.
പത്തിടത്ത് ഒറ്റ അംഗം മാത്രമാണ് പ്രതിപക്ഷ സ്ഥാനത്തുള്ളത്. ഏഴോം,എരമം കുറ്റൂർ ,കുറ്റിയാട്ടൂർ,എരഞ്ഞോളി ,പിണറായി ,
മാങ്ങാട്ടിടം,കോട്ടയം,കൂത്തുപറമ്പ് ,തലശേരി ബ്‌ളോക്ക് ,മാട്ടൂൽ എന്നിവിടങ്ങളിലാണിത്. ഇതിൽ മാട്ടൂലിൽ യു.ഡി.എഫിന് പുറമെ എസ്.ഡി.പി.ഐയ്ക്കാണ് ഒരു അംഗമുള്ളത്.