പടിയൂർ: പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിലെ ഊരത്തൂരിൽ സ്ഥാപിക്കുന്ന തെരുവ്നായ പ്രജനന നിയന്ത്രണ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ജീവനക്കാർക്കുള്ള ക്വാട്ടേഴ്സ്, ഷെഡ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം മോഹനൻ, അംഗങ്ങളായ കെ. റീന, പി.കെ ജനാർദ്ദനൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.പി ഗിരീഷ് ബാബു പങ്കെടുത്തു.