കണ്ണൂർ:ജില്ലയിൽ ഇന്ന് 354 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 333 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും ഏഴ് പേർ വിദേശത്ത് നിന്നെത്തിയവരും അഞ്ച് പേർ ആരോഗ്യ പ്രവർത്തകരുമാണ്.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 400 പേർക്ക് കൂടി ഇന്നലെ രോഗം ഭേദമായി
ഇതുവരെ
രോഗബാധിതർ 26696
നെഗറ്റീവ് 21777
മരണം 113
ചികിത്സയിൽ 4250